ലെസ്ബിയൻ കപ്പിൾ അഞ്ജു നായർക്കും സംഗീത ശർമയും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ലെസ്ബിയൻ കപ്പിളായതിന്റെ പേരിൽ ഇപ്പോഴും മിണ്ടാത്ത ബന്ധുക്കളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത. കുറച്ചു പേരൊക്കെ ആക്സപ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി മിണ്ടാത്തവരുണ്ടെന്നും സംഗീത കൂട്ടിച്ചേർത്തു.
'ഞങ്ങളുടെ ലിപ്‌ലോക്ക് വൈറലായിരുന്നു. പതിനാറ്, പതിനേഴ് മില്യൺ അടിച്ചത്. ഭയങ്കര റീച്ചാണ്. എനിക്ക് തോന്നുന്നു പെൺപിള്ളേരുടെ ഈ കിസ് അടി കാണാനാണ് ആളുകൾക്ക് ഭയങ്കര താത്പര്യമെന്ന്. ഇപ്പോൾ അത് കണ്ടിട്ട് ഒരുപാട് ലെസ്ബിയൻ കപ്പിൾസ് അതിടുന്നുണ്ട്.- 'ഇരുവരും പറയുന്നു.
ഇതെങ്ങനെ പ്രകൃതി വിരുദ്ധമാകുമെന്നും ഇരുവരും ചോദിക്കുന്നു. ആണും പെണ്ണും മാത്രമേ കല്യാണം കഴിക്കാൻ പാടുള്ളൂവെന്നാണ് നമ്മൾ കേട്ടത്. ലെസ്ബിയൻസ് പണ്ടേ ഉണ്ടായിരുന്നു. പക്ഷേ അവർക്ക് തുറന്നുപറയാനൊരു പേടിയുണ്ടായിരുന്നു. ഞങ്ങൾ അത് തുറന്നുപറഞ്ഞു. ആണും പെണ്ണും ജീവിക്കുന്നത് എങ്ങനെയെന്ന് എന്റെ ലൈഫിൽ വരെ ഞാൻ കണ്ടിട്ടുണ്ട്. അതിനേക്കാൾ സുഖമായി ഞങ്ങൾ ജീവിക്കുന്നു. മറ്റേതിൽ മൂന്നോ നാലോ മാസത്തെ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. അതിൽനിന്ന് കുട്ടിയായി. പക്ഷേ ഞങ്ങൾ അഞ്ച് വർഷമായി. ആ ലൈഫ് ഒരു അഡ്ജസ്റ്റ്‌മെന്റായിരുന്നു.'- അഞ്ജു പറഞ്ഞു. ലെസ്ബിയൻസ് ആണെന്നറിഞ്ഞിട്ടും ഞങ്ങളെ പ്രപ്പോസ് ചെയ്യുന്നവരുണ്ടെന്നും ഇരുവരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |