തെലുങ്ക് നടൻ നാഗചെെതന്യയും നടി ശോഭിത ധുലീപാലയും ഇന്നാണ് വിവാഹിതാരാകുന്നത്. ഇരുവരുടെയും ഹൽദി ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഹെെദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് വിവാഹം. അല്ലു അജുൻ ഉൾപ്പെടെ നിരവധി പ്രശസ്ത നടൻമാർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. നടി സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നാഗചെെതന്യ ശോഭിതയുമായുള്ള പ്രണയവിവരം ആരാധകരെ അറിയിക്കുന്നത്.
എന്നാൽ ഇരുവരും എവിടെവച്ചാണ് ആദ്യം കണ്ടതെന്നും പ്രണയം തോന്നാനുള്ള കാരണവുമെന്നും വ്യക്തമല്ല. മുംബയിൽ വച്ചാണ് നാഗചെെതന്യയും ശോഭിതയും ആദ്യമായി കണ്ടുമുട്ടിയതെന്നാണ് വിവരം. ചെെതന്യ തന്റെ ഒടിടി ഷോയുടെ ലോഞ്ചിനായി മുംബയിൽ എത്തിയപ്പോൾ ശോഭിതയ്ക്കും അതേ സ്ഥലത്ത് മറ്റൊരു ഷോ ഉണ്ടായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ഒരു ജംഗിൾ സഫാരിയ്ക്ക് ശോഭിതയും നാഗചെെതന്യയും പോയ ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങൾ അല്ലായിരുന്നു പങ്കുവച്ചത്. എന്നാൽ ചിത്രത്തിലെ പശ്ചാത്തലങ്ങൾ തമ്മിലുള്ള സാമ്യം കണ്ട് ഇരുവരും തമ്മിൽ പ്രണയമാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. പിന്നാലെ ഓഗസ്റ്റ് എട്ടിനാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.
എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാക്കയത് 2023ലായിരുന്നു. അന്ന് ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ വച്ച് നാഗചെെതന്യ പങ്കുവച്ച ചിത്രത്തിന്റെ പിന്നിൽ ഒരു ടേബിളിൽ ശോഭിത ഇരിക്കുന്നത് കാണാമായിരുന്നു. കെെ ഉപയോഗിച്ച് മുഖം മറച്ചാണ് ശോഭിത ഇരുന്നത്.
2022 ജൂണിൽ യൂറോപ്പിലെ ഒരു പബ്ബിനുള്ളിൽ നാഗചെെതന്യയും ശോഭിതയും ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 2021ലാണ് നാഗചെെതന്യയ്ക്കും സാമന്തയ്ക്കും വിവാഹമോചനം ലഭിക്കുന്നത്. അതിന് ശേഷമാണ് ശോഭിതയുമായി നടൻ പ്രണയത്തിലാകുന്നത്. ശേഷം ഇരുവരും നിരവധി യാത്രകളും ഒരുമിച്ച് നടത്തിയിട്ടുണ്ട്. ഈ യാത്രകളാണ് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും നയിച്ചതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |