കൊച്ചി: ഒരേവേദിയിൽ പന്ത്രണ്ടായിരം ഭരതനാട്യ നർത്തകർ അണിനിരക്കുന്ന റെക്കാഡ് പ്രകടനം 29ന് കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടക്കും. മൃദംഗനാദം 2024 എന്ന പരിപാടി കലാമാസികയായ മൃദംഗവിഷനാണ് സംഘടിപ്പിക്കുന്നത്. നർത്തകിയും ചലച്ചിത്രതാരവുമായ ദിവ്യ ഉണ്ണിയാണ് മൃദംഗനാദം 2024ന്റെ ബ്രാൻഡ് അംബാസഡർ. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ പൂർത്തിയായതായി മൃദംഗവിഷൻ മാനേജിംഗ് ഡയറക്ടർ നിഘോഷ് കുമാർ അറിയിച്ചു. പ്രവേശന പാസുകൾ ബുക് മൈ ഷോയിൽ ലഭിക്കും. ഗിന്നസ് ബുക്ക് റെക്കാഡ് ലക്ഷ്യമിട്ടാണ് നൃത്തപരിപാടി സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത നർത്തകരാണ് പങ്കെടുക്കുന്നത്. 300 നൃത്താദ്ധ്യാപകർ വിവിധ സ്ഥലങ്ങളിൽ നർത്തകർക്ക് പരിശീലനം നൽകിവരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |