ചെന്നൈ: വെല്ലൂരിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ജീപ്പിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചത്. ചെന്നൈ -ബംഗളൂരു ഹൈവേയിലാണ് സംഭവം. ഇന്ന് പുലർച്ചെ വെല്ലൂരിന് സമീപത്തുള്ള കൊണവട്ടം എന്ന സ്ഥലത്തുവച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ നിന്ന് വെല്ലൂരിലേക്ക് പോവുകയായിരുന്നു ഇവർ.
ജീപ്പ് അമിതവേഗതയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ പൂർണമായും തകർന്ന ജീപ്പ് വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |