ലണ്ടൻ: പായൽ കപാഠിയയുടെ കനി കുസൃതി, ദിവ്യ പ്രഭ ചിത്രം "All we imagine as light" - "പ്രഭയെന്ന് നിനച്ചതെല്ലാം", ലണ്ടനിൽ വാട്ടർലൂവിൽ ഉള്ള BFI തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കയാണ്. ചരിത്രം സൃഷ്ടിച്ചു കൊണ്ട് നവംബർ 29 മുതൽ ഡിസംബർ 12 വരെ ഈ ചിത്രം തുടർച്ചയായി ലണ്ടനിൽ പ്രദർശിപ്പിക്കുകയാണ്.
ഒരു മലയാള സിനിമയ്ക്ക് ഈയടുത്ത കാലത്തൊന്നും ഇത്രയും വ്യാപകമായ പ്രദർശനം ലഭിച്ചിട്ടില്ല. മിക്ക ദിവസങ്ങളിലും മൂന്ന് പ്രദർശനം വീതമുണ്ട്. മൊത്തം 38 പ്രദർശനം. ലണ്ടനിലെ അണ്ടർഗ്രൗണ്ട് സ്റ്റേഷനിലും മറ്റു പ്രധാന സ്ഥലങ്ങളിലും കനി കുസൃതിയും, ദിവ്യ പ്രഭയും നിൽക്കുന്ന വലിയ പോസ്റ്ററുകളുണ്ട്. ഇതും ഒരു പുതിയ അനുഭവമാണ്.
അതിമനോഹരമായ ചിത്രമാണിത്. ചിത്രം രണ്ടാമത് കണ്ടപ്പോൾ കൂടുതൽ ആകർഷകമായി തോന്നി. കനി കുസൃതിയും ദിവ്യ പ്രഭയും ഗംഭീരമായി അഭിനയിച്ചിരിക്കുന്നു. മലയാള ഭാഷയ്ക്ക് പായൽ കപാടിയയുടെ ആദരമാണ് ഈ ചിത്രത്തിലൂടെ കാണുന്നത്. മലയാളം മാത്രം അറിയാവുന്നവർക്കും ചിത്രം എളുപ്പത്തിൽ ഗ്രഹിക്കാനാകും.
ചിത്രത്തിന് പോകാൻ 020 7928 3232 എന്ന നമ്പറിൽ വിളിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |