അങ്കമാലി: നഗരസഭയിലെ കേരളോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 9.30ന് സി.എസ്.എ ഹാളിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയചെയമാൻ മാത്യു തോമസ് അദ്ധ്യക്ഷനാകും. ഡിസംബർ 6 മുതൽ 15 വരെ അങ്കമാലിയിലെ വിവിധ വേദികളിൽ മത്സരങ്ങൾ നടക്കും. മത്സരാർത്ഥികൾക്ക് ഇന്ന് വൈകിട്ട് 5 മണി വരെ ഓൺലൈനായോ നഗരസഭാ ഓഫീസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം. താല്പര്യമുള്ളവർ അവരുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡിന്റെ കോപ്പിയും സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |