കൊല്ലം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ പൂജ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്, കൊല്ലം ആസ്ഥാനമായുള്ള ജെ.കെ ലോട്ടറി സെന്ററിന്റെ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ കടയിൽ നിന്നു വിറ്റ ടിക്കറ്റിന്. ദിനേശ്ബാബു എന്ന സബ് ഏജന്റാണ് ടിക്കറ്റ് വാങ്ങിയത്. കായംകുളം സ്വദേശിക്കാണ് ബമ്പർ അടിച്ചതെന്നും സൂചനയുണ്ട്.
പൂജ ബമ്പറിന്റെ 39 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. അഞ്ച് പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |