തൃശൂർ: കേരളത്തിലെ പ്രമുഖപരസ്യ ഏജൻസിയായ വളപ്പില കമ്മ്യൂണിക്കേഷൻസിന്റെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ കോർപ്പറേറ്റ് ഓഫീസ് ഇന്ന് പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മിഷൻ ക്വാർട്ടേഴ്‌സിലെ ഫാത്തിമ നഗറിലാണ് പുതിയ ഓഫീസ് സമുച്ചയം. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ മുഖ്യാതിഥിയാകും. മംഗളം മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. വളപ്പില കമ്യൂണിക്കേഷൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർമാരായ ജോൺസ് വളപ്പില, ജെയിംസ് വളപ്പില, ഡയറക്ടർമാരായ പോൾ വളപ്പില, ലിയോ വളപ്പില എന്നിവർ പങ്കെടുക്കും. ന്യൂസ് പേപ്പർ, ടിവി, റേഡിയോ, ഡിജിറ്റൽ മീഡിയ തുടങ്ങി പരസ്യരംഗത്തെ എല്ലാ സേവനങ്ങളും പ്രൊഫഷണലായി നിർവഹിക്കുന്ന വൈദഗ്ദ്ധ്യമുള്ള ടീമുകൾ ഓഫീസിലുണ്ടാകും.
40 വർഷം മുൻപ് ഫാദർ വടക്കൻ സ്ഥാപിച്ച തൊഴിലാളി പത്രത്തിലെ പത്രപ്രവർത്തകനും സാമൂഹ്യ സേവന രംഗത്തെ വ്യക്തിത്വവുമായിരുന്ന പോൾ വളപ്പില ചെറിയ രീതിയിൽ തുടക്കമിട്ട പരസ്യ സ്ഥാപനമായിരുന്നു വളപ്പില കമ്മ്യൂണിക്കേഷൻസ്. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും വളർച്ചയുടെ പടവുകൾ പിന്നിട്ടു. മക്കളായ ജോൺസ് വളപ്പിലയും ജെയിംസ് വളപ്പിലയും ചേർന്നതോടെ വൈവിദ്ധ്യമായ സേവനങ്ങളിലൂടെ പുതിയ ഉയരങ്ങളിലെത്തി. പുതിയ തലമുറയായ പോൾ വളപ്പിലയിലൂടെയും ലിയോ വളപ്പിലയിലൂടെയും മികവോടെ പ്രയാണം തുടരുന്നു. കേരളത്തിലെ മിക്ക നഗരങ്ങളിലും ഓഫീസുകളുണ്ട്. ബ്രാൻഡിംഗ്, മീഡിയ ബയിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഔട്ട്‌ഡോർ, പ്രിന്റ് ആൻഡ് പ്രൊഡക്ഷൻ, ഇവന്റ്‌സ് ആൻഡ് പി.ആർ തുടങ്ങി സമസ്ത മേഖലകളിലും സേവനം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |