കൊച്ചി : പരസ്യരംഗത്തെ പ്രശസ്തമായ പെപ്പർ ക്രീയേറ്റീവ് അവാർഡുകൾ ഡിസംബർ 6ന് കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലിൽ സമ്മാനിക്കും. അവാർഡ് ദാന ചടങ്ങിന് മുൻപ് വൈകിട്ട് 4.30 നു ആരംഭിക്കുന്ന പാനൽ ചർച്ചയിൽ ഇന്ത്യൻ പരസ്യ രംഗത്തെ പ്രശസ്തരായ 4 ക്രിയേറ്റീവ് ഡയറക്ടർമാർ സദസിനെ അഭിമുഖീകരിക്കും.
മുംബയ് ആസ്ഥാനമായ മാനിഫെസ്ര് മീഡിയയിലെ ഫീച്ചേഴ്സ് എഡിറ്റർ അനുപമ സജിത് മോഡറേറ്റർ ആയിരിക്കും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന അവാർഡ് ദാന ചടങ്ങ് ഐ.എൻ.എസ് പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. അവാർഡ് ചെയർമാൻ പി.കെ നടേഷ്, പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ, പെപ്പർ ട്രസ്റ്റ് സെക്രട്ടറി ജി.ശ്രീനാഥ്, ട്രെഷറർ ആർ.മാധവമേനോൻ, ട്രസ്റ്റിമാരായ ഡോ. വിനയ്കുമാർ, യു.എസ് കുട്ടി, സുദീപ് കുമാർ, ലക്ഷ്മൺ വർമ്മ, അനിൽ ജെയിംസ്, ചിത്രപ്രകാശ്, രാജീവ് മേനോൻ, സന്ദീപ് നായർ, വർഗീസ് ചാണ്ടി, ഉണ്ണിക്കൃഷ്ണൻ, സ്കന്ദരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |