കൊച്ചി: ഇന്ത്യയിലെ റബ്ബർ മേഖലയുടെ സുസ്ഥിര വികസനം എന്ന ആശയത്തിലൂന്നി അന്താരാഷ്ട്ര റബർ സമ്മേളനം റബർകോൺ 2024 ഇന്ന് മുതൽ 7 വരെ ഹോട്ടൽ ലേ മെറിഡിയനിൽ സംഘടിപ്പിക്കും. ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ റബർ കോൺഫറൻസ് ഓർഗനൈസേഷന്റെ (ഐ.ആർ.സി.ഒ) സഹകരണത്തോടെ ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ടാണ് സംഘാടകർ. ഏയ്റോനോട്ടിക്കൽ സിസ്റ്റംസിന്റെ മുൻ പ്രോജക്ട് ഡയറക്ടറും ഡി.ആർ.ഡി.ഒയിലെ അഗ്നി നാല് മിസൈലിന്റെ ഡയറക്ടറും നിഷ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായ ഡോ. ടെസി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. രഘുപതി സിംഘാനിയ വിശിഷ്ടാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |