തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് രാത്രികാലങ്ങളിലും പകൽ സമയത്തും നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കത്തിക്കുന്നത് കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് 30,000 രൂപ പിഴ ചുമത്തി. പരിശോധനയ്ക്ക് സി.സി.എം ടി.കെ. പ്രകാശൻ , സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ എ.പി.സുരേഷ്, പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് പി.പി. സ്മിത എന്നിവർ നേതൃത്വം നൽകി.ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടാൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരാതി അറിയിക്കുന്നതിനുള്ള 9446700800 എന്ന നമ്പറിലേക്ക് ഫോട്ടോയും വീഡിയോയും സഹിതം പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |