പന്തളം : വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. കുളനട കൈപ്പുഴ കൈതക്കാട് മേലത്തേതിൽ റിട്ട: അദ്ധ്യ പകൻ അനിൽ കോശിയുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മകൾ അലമാര തുറന്നു നോക്കുമ്പോഴാണ് സ്വർണാഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്. അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന വള, മാല, കമ്മൽ, കൊലുസ് , അരഞ്ഞാണം, മോതിരം, കുരിശ് , ലോക്കറ്റ് തുടങ്ങിയവയാണ് മോഷ്ടാക്കൾ അപഹരിച്ചത്. പകരം മുക്കു പണ്ടത്തിൽ തീർത്ത ഒരു വള അലമാരയിൽ മോഷ്ടാവ് വച്ചിരുന്നു. അനിൽകോശിനൽകിയ പരാതിയിൽ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |