തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തകയും ദേവകി വാര്യർ സ്മാരകത്തിന്റെ ദീർഘകാല ജോയിന്റ് സെക്രട്ടറിയും കേരള വർക്കിംഗ് വിമെൻസ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന പത്മിനി വർക്കിയുടെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരത്തിന് കോഴിക്കോട് സ്വദേശി നൂർ ജലീല അർഹയായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജന്മനാ കൈകളും കാലുകളും ഇല്ലാത്ത നൂർ ജലീല ചിത്രകാരിയും ഗായികയും വയലിനിസ്റ്റും പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകയുമാണ്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. പി.ഹസീബാണ് ഭർത്താവ്. പദ്മിനി വർക്കിയുടെ ചരമവാർഷികദിനമായ 12ന് ഹസൻ മരക്കാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഡോ. എം.ആർ.രാജഗോപാൽ പുരസ്‌കാരം നൽകുമെന്ന് ദേവകീവാര്യർ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ടി.രാധാമണി, സെക്രട്ടറി ലത വാര്യർ എന്നിവർ അറിയിച്ചു. ചടങ്ങിൽ കെ.കെ.കൃഷ്ണകുമാർ അനുസ്മരണപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |