കൊച്ചി: ലഹരിമരുന്ന് കണ്ടെത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ യൂട്യൂബറുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. 'തൊപ്പി" എന്നറിയപ്പെടുന്ന നിഹാദും സുഹൃത്തുക്കളായ മൂന്നു യുവതികളുമടക്കം ആറു പേരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീർപ്പാക്കിയത്. ഇവർക്കെതിരെ കേസ് നിലവിലില്ലെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തിലാണിത്. മുൻകൂർ ജാമ്യഹർജികളിൽ റിപ്പോർട്ട് നൽകാൻ പാലാരിവട്ടം പൊലീസിന് കോടതി നേരത്തേ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് നിഹാദിനും മറ്റുള്ളവർക്കുമെതിരെ കേസില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. 'തൊപ്പി"യുടെ പാലാരിവട്ടം തമ്മനത്തെ അപ്പാർട്ട്‌മെന്റിൽ നിന്ന് നവംബർ 16ന് ഡാൻസാഫ് പൊലീസ് സംഘം രാസലഹരി പിടികൂടിയെന്നായിരുന്നു റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |