തിരുവനന്തപുരം : ഭക്ഷണം കൊടുക്കൽ മാത്രമല്ല ജീവിക്കാനുള്ള വരുമാനവും ഉണ്ടാകലാണ് ദാരിദ്ര്യത്തിൽ നിന്നും മുക്തമാക്കൽ കൊണ്ട് ഉദ്ദ്യേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സുപ്രധാന പദ്ധതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലി ചെയ്ത് വരുമാനം കണ്ടെത്താനാകുന്നവർക്ക് അത്തരത്തിൽ സഹായം നൽകണം.തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തരക്കാരെ ഉൾപെടുത്താം.. അതിദാരിദ്രനിർമ്മാർജനം,പാലിയേറ്റീവ് കെയർ, മാലിന്യമുക്ത നവകേരളം തുടങ്ങിയ സുപ്രധാന പദ്ധതികൾക്ക് സംയോജിപ്പിച്ച് നടപ്പക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകമായി യോഗം വിളിക്കും. പാലിയേറ്റീവ് സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ യോഗവും ചേരും.
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പൈയിൻ ഒറ്റക്കെട്ടായി ജനങ്ങളെ അണിനിരത്തി നടത്തണം. മാർച്ച് 30ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തണം. നിർച്ചാലുകളിലെ ജലസ്രോതസുകളിൽ വീടുകളിലും മറ്റും സ്ഥാപിച്ച മലിനജല കുഴൽ എത്തുന്നുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. ഫ്ളാറ്റ്, റസിഡൻസ് അസോസിയേഷൻ എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി ജൈവ മാലിന്യ സംസ്‌ക്കരണ സംവിധാനം ശക്തമാക്കണം.. രോഗികൾ, വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന, എ.പി.എൽ ബി.പി.എൽ വ്യത്യാസമില്ലാത്ത പരിചരണമാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |