ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ നടൻ നാഗചെെതന്യയും നടി ശോഭിത ധുലീപാലയും വിവാഹിതരായിരിക്കുകയാണ്. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹെെദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ഇന്നലെ രാത്രി 8.15നായിരുന്നു വിവാഹം. നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുനയാണ് വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ പങ്കുവച്ചത്. ഇപ്പോഴിതാ വിവാഹച്ചടങ്ങിനിടെ ആനന്ദാശ്രു പൊഴിക്കുന്ന വധൂവരന്മാരുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ശോഭിതയുടെ കഴുത്തിൽ നാഗചൈതന്യ താലി ചാർത്തുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. താലി കെട്ടിയതിന് പിന്നാലെ ശോഭിത നിറകണ്ണുകളോടെ നാഗചൈതന്യയെ നോക്കുന്നതും ചിരിച്ചുകൊണ്ട് കണ്ണീർ തുടയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നാഗചൈതന്യയും വികാരനിർഭരനായി നിൽക്കുന്നത് കാണാം. വെള്ളയിൽ ചുവന്ന ബോർഡറുള്ള സാരിയും പരമ്പരാഗത ആഭരങ്ങളാണ് ശോഭിത ധരിച്ചിരുന്നത്. പരമ്പരാഗത വിവാഹ വേഷത്തിലായിരുന്നു നാഗചൈതന്യ.
See their Happy Faces 🥰
— NagaChaitanya_Fan❤️ (@chay_rohit_fan) December 5, 2024
Lots of love towards both of them...
Happy married life ,😍❤️ Anna & Vadina @chay_akkineni & @sobhitaD #ChaySo #NagaChaitanya #SobhitaDhulipala pic.twitter.com/4jPxAT4mjs
'ശോഭിതയും നാഗ ചെെതന്യയും ഒരുമിച്ച് ഒരു പുതിയ അദ്ധ്യായം തുടങ്ങുന്നത് കാണുന്നത് എനിക്ക് പ്രത്യേകവും വെെകാരികവുമായ നിമിഷങ്ങളാണ്. എന്റെ പ്രിയപ്പെട്ട മകന് അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട ശോഭിതയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം. ഇതിനകം തന്നെ ഞങ്ങളുടെ ജീവിതത്തിൽ നീ വളരെയധികം സന്തോഷം കൊണ്ടുവന്നു. ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി',- എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |