ബംഗളൂരു: ഫിലിപ്പീന്‍സ് ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സൾട്ടന്റും, ഫിലിപ്പീന്‍സിലെ സായുധ സേനയുടെ റിസര്‍വ് ഫോഴ്സ് കേണലുമായ നഴ്സ് മരിയവിക്ടോറിയ ജുവാനെ 2024ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ്ജേതാവായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബെംഗളൂരുവില്‍ നടന്ന പ്രൗഢ ഗംഭീരമായ അവാര്‍ഡ്ദാന ചടങ്ങില്‍ രണ്ട് കോടി ഇന്ത്യന്‍ രൂപ സമ്മാനത്തുകയുള്ള അവാര്‍ഡ് ജേതാവിന് സമ്മാനിച്ചു.
അവാര്‍ഡ് ജേതാവിനെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനാണ് പ്രഖ്യാപിച്ചത്. കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ദിനേശ്ഗുണ്ടു റാവു അവാര്‍ഡ് സമ്മാനിച്ചു. ബോളിവുഡ് നടി സൊനാലി ബിന്ദ്രെ, കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗവേണന്‍സ് ആന്റ്കോര്‍പ്പറേറ്റ് അഫയേഴ്‌സ്, എക്സിക്യൂട്ടിവ് ഡയറക്ടറും, ഗ്രൂപ്പ് ഹെഡുമായ ടി.ജെ വില്‍സണ്‍എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് നഴ്സുമാര്‍ നല്‍കുന്ന അതുല്ല്യമായ സേവനങ്ങളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് ആരംഭിച്ചത്. അവാര്‍ഡിന്റെ 2024ലെ പതിപ്പില്‍ 202 രാജ്യങ്ങളില്‍ നിന്നുള്ള 78,000 നഴ്സുമാര്‍ പങ്കെടുത്തിരുന്നു. 2023ല്‍ ലഭിച്ച അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ 50ശതമാനം വളര്‍ച്ചയാണ് അപേക്ഷകളുടെ എണ്ണത്തില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത്.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോംഗെബ്രിയേസസിന്റെ പ്രത്യേക വീഡിയോ സന്ദേശവും ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. ഫൈനലിസ്റ്റുകളെ അഭിനന്ദിക്കുകയും, ആരോഗ്യപരിപാലനത്തില്‍ നഴ്സുമാരുടെ നിര്‍ണായക പങ്ക് എടുത്തുകാട്ടാനുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ തുടര്‍ച്ചയായശ്രമങ്ങള്‍ ഈ സന്ദേശത്തില്‍ പ്രശംസിക്കപ്പെടുകയും ചെയ്തു.
ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു സൈനിക നഴ്സ് എന്ന നിലയില്‍, സേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് തന്റെ ജീവിത യാത്രയിലൂടെ നിര്‍വചിക്കപ്പെടുന്നതെന്ന്അവാര്‍ഡ് നേട്ടത്തിനുശേഷം സംസാരിച്ച നഴ്സ് മരിയ വിക്ടോറിയ ജുവാന്‍ പറഞ്ഞു. യുദ്ധമേഖലകളിലും, ദുരന്തബാധിത പ്രദേശങ്ങളിലും, ആരോഗ്യ സേവന സൗകര്യങ്ങള്‍ കുറവുള്ള സമൂഹങ്ങളിലുമെല്ലാം മികച്ച മാറ്റം സൃഷ്ടിക്കാനാവുമെന്ന് ഈ യാത്ര വ്യക്തമാക്കുന്നു. ഈ അംഗീകാരം എന്റെ പ്രയത്നങ്ങളെ മാത്രമല്ല, ഞാന്‍ അഭിമാനപൂര്‍വ്വം സേവിക്കുന്നസൈനികരുടെ ധൈര്യത്തെയും, അഭിമാനത്തെയും എന്നെ അനുദിനം പ്രചോദിപ്പിക്കുന്ന ഫിലിപ്പിനോ ജനതയുടെ സഹിഷ്ണുതയെയും പ്രതിഫലിപ്പിക്കുന്നതാണെന്നും ജൂവാന്‍ വ്യക്തമാക്കി.
ഞാന്‍ പ്രതിനിധീകരിക്കുന്ന നഴ്സിംഗ് സമൂഹത്തിനാകെയുള്ള ആദരവ് കൂടിയാണിത്. സൈനിക - സിവിലിയന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തളരാത്ത നിസ്വാര്‍ത്ഥമായ, ധൈര്യത്തോടെ ജീവന്‍ രക്ഷിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനും സ്വന്തം ജീവന്‍ തന്നെ പണയപ്പെടുത്തിയാണ് നിലകൊള്ളുന്നത്. ഈ ബഹുമതി ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ ത്യാഗത്തെ അംഗീകരിക്കുകയും ഞങ്ങളുടെകുലീനമായ തൊഴിലിന്റെ അതിരുകളില്ലാത്ത മികവും അര്‍പ്പണബോധവും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നതാണെന്നും മരിയ വിക്ടോറിയ ജുവാന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഫിലിപ്പൈന്‍ ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സൾട്ടന്റായ മരിയ വിക്ടോറിയജുവാന്‍, ഫിലിപ്പീന്‍സ് ആര്‍മിയുടെ ചീഫ് നഴ്സായി സേവനമനുഷ്ഠിച്ചിരുന്നു. ഫിലിപ്പീന്‍സിലെ സായുധ സേനയില്‍ (എഎഫ്പി) ആദ്യത്തെ എയറോമെഡിക്കല്‍ഇവാകുവേഷന്‍ സംവിധാനം ആരംഭിക്കുന്നതിന്റെ ഉത്തരവാദിത്തവും അവര്‍ക്കായിരുന്നു. പ്രത്യേകിച്ചും സംഘര്‍ഷ മേഖലകളില്‍ അപകടത്തില്‍പ്പെട്ടവരെ ദ്രുതഗതിയില്‍ മാറ്റാനും, അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിലൂടെയുള്ള അതിജീവനനിരക്ക് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
54 വയസ്സുള്ളപ്പോള്‍, ഒരു ചീഫ് നഴ്സായി മുഴുവന്‍സമയവും ജോലി ചെയ്യുന്നതിനിടയില്‍ അവര്‍ 9 മാസത്തെ തീവ്രമായ എയറോമെഡിക്കല്‍ ഇവാക്യുവേഷന്‍ പരിശീലന പരിപാടിയിലും ചേര്‍ന്നു. മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തിയുള്ളഒരു നേതൃമുഖമെന്ന നിലയില്‍, പറക്കുന്നതിനും, ആഴത്തിലുള്ള നീന്തലിനുംഭയമുണ്ടായിരുന്ന മരിയ വിക്ടോറിയ ജുവാന്‍, 200 മണിക്കൂര്‍ എമര്‍ജന്‍സി ആംബുലന്‍സ്കണ്ടക്ഷന്‍, 100 മണിക്കൂര്‍ ക്ലിനിക്കല്‍ ഡ്യൂട്ടി, ഒരു-മൈല്‍ ഓഷ്യന്‍ നീന്തല്‍, 3 ദിവസത്തെകാട്ടിലെ അതിജീവനം, ഹെലികോപ്റ്റര്‍ അണ്ടര്‍വാട്ടര്‍ എസ്‌കേപ്പ്, ഫ്‌ലൈറ്റ് മെഡിക്കല്‍ റണ്‍എന്നിവ പൂര്‍ത്തിയാക്കി.
മണ്ണൊലിപ്പും ജലമലിനീകരണവും ചെറുക്കുന്നതിന് വെറ്റിവര്‍ഗ്രാസ് സാങ്കേതികവിദ്യ സമന്വയിപ്പിച്ച് പരിസ്ഥിതി ആരോഗ്യ ഉദ്യമങ്ങള്‍ക്കും മരിയതുടക്കമിട്ടു. കൊവിഡ്-19 മഹാമാരിയുടെ സമയത്ത് മരിയ, എന്‍ഡുറണ്‍ മെഗാ സ്വാബിംഗ്സെന്റര്‍ ആരംഭിച്ചു. സൈനികരെ മെഡിക്കല്‍ സ്വാബ്ബര്‍മാരായി പരിശീലിപ്പിക്കുകയുംആരോഗ്യ സംരക്ഷണ വിദഗ്ധരെ ഏകോപിപ്പിക്കുകയും ചെയ്തു. കേന്ദ്രം ഏകദേശം 500,000 ടെസ്റ്റുകള്‍ നടത്തി, ഇത് രാജ്യത്തിന്റെ മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിലെ മികച്ചഉദ്യമമായി മാറി.
മരിയ വിക്ടോറിയ ജുവാന്‍, നഴ്സിങ്ങ് മികവിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തെപ്രതിനിധീകരിക്കുകയും ആഗോള ആരോഗ്യ സംരക്ഷണ സമൂഹത്തിനാകെ പ്രചോദനമായിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നഴ്സുമാരാണ് ആരോഗ്യ സംരക്ഷണത്തിന്റെ നട്ടെല്ലെന്ന്ആസ്റ്റര്‍ വിശ്വസിക്കുന്നു.
അവര്‍ കാരുണ്യത്തോടെ പരിചരണം നല്‍കുക മാത്രമല്ല, മുഴുവന്‍ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെയും വിജയകരമായ മുന്നേറ്റത്തില്‍ മാതൃകാപരമായപങ്ക് വഹിക്കുകയും ചെയ്യുന്നു. പലപ്പോഴും അവഗണിക്കപ്പെടുന്ന ലോകമെമ്പാടുമുള്ളനഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്ന വേദിയായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍നഴ്സിങ്ങ് അവാര്‍ഡ്‌സ് മാറിയിരിക്കുന്നു. ഏറ്റവും മികച്ച 10 ഫൈനലിസ്റ്റുകള്‍ക്കൊപ്പം, ഈവര്‍ഷം ഞങ്ങള്‍ക്ക് ലഭിച്ച 78,000 അപേക്ഷകരും അവരുടെ രാജ്യങ്ങളിലെ രോഗികള്‍ക്കുംനഴ്‌സിംഗ് സമൂഹത്തിനും മികച്ച സംഭാവനകള്‍ നല്‍കിയവരാണ്. ഈ ഹെല്‍ത്ത് കെയര്‍ഹീറോകളുടെ അതുല്ല്യമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിലും ആഘോഷിക്കുന്നതിനുംഅഭിമാനിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍പറഞ്ഞു, ''നഴ്സുമാര്‍ രോഗശാന്തിക്കായി സദാ സമയവും പ്രയതിനിക്കുന്ന നിശബ്ദപോരാളികളാണ്, രോഗികളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ മാറ്റമുണ്ടാക്കാന്‍ പലപ്പോഴുംഅശ്രാന്തമായി ആരവങ്ങളില്ലാതെ അവര്‍ പ്രവര്‍ത്തിക്കുന്നു. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ്ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്‌സിലൂടെ, നഴ്‌സുമാരുടെ ശ്രദ്ധേയമായ കഥകള്‍ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുകയുംചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ആരോഗ്യ സംരക്ഷണ രംഗത്തെ പുതിയതലങ്ങളിലേക്ക് ഉയര്‍ത്തുകയും നമ്മെയെല്ലാം പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഗുണങ്ങളായധൈര്യം, വൈദഗ്ദ്ധ്യം, അനുകമ്പ എന്നിവയുടെ ഉജ്ജ്വലമായ ഉദാഹരണമാണ് ജേതാവായമരിയ വിക്ടോറിയ ജുവാന്റെ നഴ്‌സിംഗ് കരിയര്‍. അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിലൂടെ, വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും നഴ്സുമാര്‍ നടത്തുന്ന സമാനതകളില്ലാത്ത സ്വാധീനത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും അലീഷ മൂപ്പന്‍വ്യക്തമാക്കി.
മറ്റ് ഒമ്പത് ഫൈനലിസ്റ്റുകളായ, കെനിയയില്‍ നിന്നുള്ള ആര്‍ക്കിമിഡിസ് മൊട്ടാരി, പാപുവ ന്യൂഗിനിയയില്‍ നിന്നുള്ള ജോണ്‍സി ഇന്നി, യുഎസില്‍ നിന്നുള്ള ലാര്‍നി കോണ്‍ലുഫ്‌ലോറന്‍സിയോ, ഉഗാണ്ടയില്‍ നിന്നുള്ള ലിലിയന്‍ നുവാബെയ്ന്‍, യുഎഇയില്‍ നിന്നുള്ള നെല്‍സണ്‍ ബൗട്ടിസ്റ്റാ, ഇന്ത്യയില്‍ നിന്നുളള നിലിമ പ്രദീപ് കുമാര്‍ റാണെ, യുഎസ്എയിന്‍നിന്നുള്ള മാര്‍ട്ടിന്‍ ഷിയാവെനാറ്റോ, സിംഗപ്പൂരില്‍ നിന്നുള്ള ഹോയി ഷുയിന്‍, ഇംഗ്ലണ്ടില്‍ നിന്നുള്ള സില്‍വിയ മേ ഹാംപ്ടണ്‍ എന്നിവര്‍ക്കും അവരുടെ സേവനമികവിനുള്ള അവാര്‍ഡുകളും, സമ്മാനത്തുകയും ചടങ്ങില്‍ വിതരണം ചെയ്തു.
സ്‌ക്രീനിംഗ് ജൂറിയുടെയും, ഗ്രാന്‍ഡ് ജൂറിയുടെയും പാനലും, ഏണസ്റ്റ് ആന്റ് യംഗ്എല്‍എല്‍പിയും നടത്തിയ കര്‍ശനമായ അവലോകന പ്രക്രിയയിലൂടെയാണ് ഈ മികച്ചനഴ്സുമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള നഴ്സ് മരിയ വിക്ടോറിയ ജുവാന്‍, 2024 ലെആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് ജേതാവായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |