ഒരു വീട് നിറയെ വേട്ടക്കാർ, അവരുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ, ചോരയിൽ മുങ്ങിയ പോരാട്ടങ്ങൾ, ത്രസിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങൾ ഒക്കെയായി ഒരു വേറെ ലെവൽ ഐറ്റം തന്നെയായി എത്താനൊരുങ്ങുകയാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്'. പേര് പോലെ തന്നെ തീ തുപ്പുന്ന തുപ്പാക്കി പോലെ പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ട് ട്രെയിലർ പുറത്ത് .
ഇട്ടിയാനമായി വാണി വിശ്വനാഥും ദയാനന്ദ് ബാരെയായി ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും സെക്രട്ടറി അവറാനായി ദിലീഷ് പോത്തനും എത്തുന്നു.
വിജയരാഘവൻ ,സുരേഷ് കൃഷ്ണ , സുരഭി ലക്ഷ്മി , വിഷ്ണു ആഗസ്ത്യ , വിനീത് കുമാർ, ഉണ്ണിമായ , ദർശന രാജേന്ദ്രൻ തുടങ്ങി നീണ്ട താരനിരയുണ്ട്. ഛായാഗ്രഹണവും ആഷിഖ് അബു ആണ്.തിരക്കഥയും സംഭാഷണവും ദിലീഷ് കരുണാകരൻ, ശ്യാം പുഷ്കരൻ, ഷെറഫ് എന്നിവരാണ്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് നിർമാണം.
ഡിസംബർ 19 ന് ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററിൽ എത്തിക്കും. , പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |