തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ചുവപ്പ് തീം പോസ്റ്റർ വയലൻസിന്റെ പ്രാധാന്യം സൂ ചിപ്പിക്കുന്നു. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ്. യുനാനിമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തെലുങ്ക് താരം നാനി ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും .നാനി നായകനായ ബ്ലോക് ബസ്റ്റർ ചിത്രം ദസറ ഒരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ശ്രീകാന്ത് ഒഡേല. ചിരഞ്ജീവിയുടെ കടുത്ത ആരാധകനായ ശ്രീകാന്ത് ഒഡേല ഒരുക്കാൻ പോകുന്ന ചിത്രം കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്.
നാനി നായകനാകുന്ന 'ദി പാരഡൈസ്' പൂർത്തിയാക്കിയ ശേഷം ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിരഞ്ജീവി . ചിത്രത്തെക്കുറിച്ച് കൂടുതൽ വൈകാതെ പുറത്തു വിടും. പി.ആർ.ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |