SignIn
Kerala Kaumudi Online
Friday, 20 September 2019 10.41 AM IST

10 കോടി പ്രതിഫലത്തിന് ശരീരം മെലിയുന്ന പരസ്യം,​ 'നോ' പറഞ്ഞ് ശിൽപ്പ ഷെട്ടി,​ കെെയ്യടിച്ച് സോഷ്യൽ മീഡിയ

silpa-shetty

സോഷ്യൽ മീഡിയയൂടെ ഇന്നും സജീവമായിരിക്കുന്നത് കൊണ്ടു തന്നെ ആരാധകർക്ക് പ്രിയങ്കരിമായ താരമാണ് ശിൽപ്പ ഷെട്ടി. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും നിലപാടുകൾ കൊണ്ടും ഫിറ്റ്നസ് കൊണ്ടും താരം കെെയ്യടി മേടിക്കാറുണ്ട്. അങ്ങിനെയുള്ള താരത്തിന്റെ ഒരു തീരുമാനമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ശരീരം മെലിയുന്നതിനുള്ള ആയുർവേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പൻ ഓഫറാണ് ശിൽപ്പ തള്ളിക്കളഞ്ഞിരിക്കുന്നത്. മിഡ് ഡേയാണ് ഈ വാർത്ത പുറത്ത് കൊണ്ടുവന്നത്.

10 കോടി രൂപയാണ് ആ പരസ്യത്തിൽ അഭിനയിച്ചാൽ ശിൽപ്പയ്ക്ക് നൽകാൻ തീരുമാനിച്ചത്. എന്നാൽ ഈ വമ്പർ ഒാഫർ താരം തള്ളിക്കളയുകയാണ് ചെയ്തത്. അതിനുള്ള കൃത്യമായ കാരണങ്ങളും ശിൽപ്പ ചൂണ്ടിക്കാണിക്കുന്നു. 'ഞാൻ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വിൽക്കാൻ എനിക്കാവില്ല. മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാൻ മറ്റൊന്നിനുമാവില്ല. ജീവിതചര്യ ചെറുതായി ഒന്ന് പരിഷ്‌കരികരിച്ചാൽ ദീർഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും- ശിൽപ്പ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SILPA SHETTY, 10 CRORE, ADVERTISEMENT, BOLLYWOOD ACTRESS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.