തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആനയെഴുന്നെള്ളിപ്പ് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതലയോഗം ചേരും. ദേവസ്വം മന്ത്രി വി.എൻ വാസവൻ വിളിച്ച ദേവസ്വംബോർഡ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം.
ആനയെഴുന്നെള്ളിപ്പിന് കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രസിഡന്റുമാർ യോഗത്തിൽ ആശങ്ക അറിയിച്ചിരുന്നു. കോടതി നിർദ്ദേശം പാലിക്കുകയേ നിവൃത്തിയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. അതേസമയം കൂടുതൽ ഇടപെടൽ നടത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതലയോഗം ചേരാമെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേത്രങ്ങളിലെ വെടിക്കെട്ടിന് കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തെഴുതും. മലബാറിലെ ചില ക്ഷേത്രങ്ങളുടെ നവീകരണം, ഗുരുവായൂർ മാസ്റ്റർപ്ളാൻ, തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ചചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ സുദർശനൻ, കൂടൽമാണിക്യം ദേവസ്വം ബോർഡ് പ്രസിഡന്റ് സി.കെ ഗോപി, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.കെ വിജയൻ, ദേവസ്വം സെക്രട്ടറി ടി.വി അനുപമ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |