ഡൽഹിയിലെ ശിവനാടാർ യൂണിവേഴ്സിറ്റിയിൽ 2025-26 അക്കാഡമിക് വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എൻജിനിയറിംഗ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, നാച്ച്വറൽ സയൻസ്, ഓൺട്രപ്രെന്യൂർഷിപ്, സോഷ്യൽ സയൻസസ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്നുള്ള കമ്പ്യൂട്ടർ സയൻസ്, ബിസിനസ് അനലിറ്റിക്സ് ഡ്യൂവൽ ബിരുദ പ്രോഗ്രാമുകളുമുണ്ട്. www.snuedu.in.
കെ.എൽ യൂണിവേഴ്സിറ്റി എൻജിനിയറിംഗ് പ്രവേശന പരീക്ഷ
വിജയവാഡയിലെ കെ.എൽ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള KLEEE 2025 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. www.kluniversity.in.
ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് എം.ബി.ബി.എസ്, ബി.ഇ, ബി.ടെക്, എം.ബി.എ, ബി.എസ്സി നഴ്സിംഗ്, അഗ്രിക്കൾച്ചർ, കോഓപ്പറേഷൻ & ബാങ്കിങ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ വാർഷിക കുടുംബ വരുമാന പരിധി 3 ലക്ഷം രൂപയാണ്. സ്കോളർഷിപ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിൽ 100 ശതമാനം ഇളവ് ലഭിക്കും. www.federalbank.co.in.
അസിം പ്രേംജിയിൽ പി.ജി ഡിപ്ലോമ ഇൻ എജ്യുക്കേഷൻ
അസിം പ്രേംജി സർവകലാശാല ബംഗളൂരു കാമ്പസിൽ ഏർളി ചൈൽഡുഡ് എജ്യുക്കേഷൻ, ഇൻക്ലൂസീവ് എജ്യുക്കേഷൻ, പഠന വൈകല്യങ്ങളുള്ള കുട്ടികളുടെ ടീച്ചിംഗ് പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓരോ പ്രോഗ്രാമും ഒരു വർഷ ഓൺലൈൻ, ഓൺകാമ്പസ് സമ്മിശ്രമാണ്. ഓൺകാമ്പസ് ക്ലാസുകൾ അസിം പ്രേംജി സർവകലാശാലയുടെ ബംഗളൂരു കാമ്പസിലാണ്. ഓരോ പ്രോഗ്രാമും 12 ആഴ്ച ദൈർഘ്യമുള്ള നാല് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണ്.
വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നവർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രോഗ്രാമുകളിലേക്ക് സർക്കാർ/ സ്വകാര്യ സ്കൂളുകൾ/ സ്കൂൾ സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻ.ജി.ഒകൾ എന്നിവയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, ടീച്ചർ എജ്യുക്കേറ്റർമാർ, സ്പെഷ്യൽ എജ്യുക്കേറ്റർമാർ, സ്കൂൾ ഫംഗ്ഷണറീസ് എന്നിവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷ പ്രവൃത്തി പരിചയം വേണം.
2025 ജനുവരി 12നകം അപേക്ഷിക്കണം. ക്ലാസുകൾ മാർച്ചിൽ ആരംഭിക്കും.
വെബ്സൈറ്റ്: https://azimpremjiuniversity.edu.in/pg-diplomas-and-certificates/education. മൊബൈൽ നമ്പർ: 8951978091. ഇമെയിൽ: : admission.diploma@apu.edu.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |