തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ ചുറ്രികകൊണ്ട് ആക്രമിച്ചയാൾ അറസ്റ്റിൽ. കുന്നുകുഴി ടി.സി 12/1548 ൽ പ്രജോഷിനെ (44)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. കുന്നുകുഴി മരച്ചീനിവിള ടി.സി 12/497 ൽ സാജുവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. നാല് മാസമായി പ്രതി ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, ആശാ ചന്ദ്രൻ, ഷിജു, ഷെഫി, സജിരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |