തൃശൂർ: സംസ്ഥാനത്തെ പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്മ്യൂണിക്കേഷൻസിന്റെ അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മംഗളം മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസ്, മലയാള മനോരമ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി , കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്.പട്ടാഭിരാമൻ, ജോസ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോസ് ആലുക്കാസ്, നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, സിനിമ നടൻ സിജോയ് വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വളപ്പില കമ്മ്യൂണിക്കേഷൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർമാരായ ജോൺസ് വളപ്പില, ജയിംസ് വളപ്പില, ഡയറക്ടർമാരായ പോൾ വളപ്പില, ലിയോ വളപ്പില എന്നിവർ സന്നിഹിതരായിരുന്നു. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ, ഗോപു നന്തിലത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഗോപു നന്തിലത്ത് തുടങ്ങിയവർ ഓഫീസ് സന്ദർശിച്ചു. ന്യൂസ് പേപ്പർ, ടിവി, റേഡിയോ, ഡിജിറ്റൽ മീഡിയ തുടങ്ങി പരസ്യ രംഗത്തെ എല്ലാ സേവനങ്ങളും പ്രൊഫഷണലായി നിർവഹിക്കുന്ന വിദഗ്ദ്ധർ കോർപ്പറേറ്റ് ഓഫീസിലുണ്ടാകും. നിരവധി സവിശേഷതകളോടെയാണ് പുതിയ ഓഫീസിലേക്ക് മാറുന്നത്. അത്യാധുനിക സംവിധാനങ്ങളടങ്ങിയ ഡിജിറ്റൽ വിംഗ്, ടി.വി, റേഡിയോ, പ്രിന്റ്, പ്രൊഡക്ഷൻ വിഭാഗങ്ങൾക്കായി പ്രത്യേകം വിഭാഗങ്ങൾ, എഴുപതിലധികം വിദഗ്ദ്ധരായ സ്റ്റാഫുകളുടെ കരുത്തുറ്റ ടീം, ഏറ്റവും മികച്ച ആർട്ട് സ്റ്റുഡിയോ എന്നിവയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |