ന്യൂഡൽഹി : ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ വായു നിലവാര മാനേജ്മെന്റ് കമ്മിഷന് അനുമതി നൽകി സുപ്രീംകോടതി. വായു നിലവാരം വീണ്ടും മോശമായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, കെട്ടിടനിർമ്മാണ ജോലികൾക്ക് നിരോധനം ഏർപ്പെടുത്തുന്ന കാലയളവിൽ കരാർ തൊഴിലാളികൾക്ക് നഷ്‌ടപരിഹാര തുക ലഭ്യമാകണമെന്ന് കോടതി ഇന്നലെയും താത്പര്യം പ്രകടിപ്പിച്ചു. ഇതിനായി ഡൽഹിയിലെയും സമീപസംസ്ഥാനങ്ങളിലെയും സർക്കാരുകൾ തൊഴിലാളി യൂണിയനുകളുടെ യോഗം വിളിക്കണം. തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |