ബ്രിസ്ബേൺ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ തോൽവി. പേസർ മേഗൻ ഷട്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പതറിപ്പോയ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 34.2 ഓവറിൽ 100 റൺസിന് ഓൾഔട്ടായി.മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയും ഇടയ്ക്കൊന്ന് പതറിയെങ്കിലും 16.2 ഓവറിൽ 5വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (102/5).
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ക്യാപ്ടന്റെ കണക്ക്കൂട്ടലുകൾ തെറ്റിച്ച് മേഗൻ ഷട്ട് ഓപ്പണർമാരായ സ്മതി മന്ഥനയേയും (8), പ്രിയ പൂനിയേയും (3) മേഗൻ തുടക്കത്തിലേ പുറത്താക്കി. ഇതോടെ 19/2 എന്ന നിലയിലായി ഇന്ത്യ. 23 റൺസെടുത്ത ജെമി റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹർലീൻ ഡിയോൾ (19), ഹർമ്മൻ പ്രീത്(17), റിച്ച ഘോഷ് (14) എന്നിവർക്ക് മാത്രമാണ്ജമീമയെ കൂടാതെ രണ്ടക്കം കടക്കാനായുള്ളൂ. 11 റൺസിനിടെയാണ് ഇന്ത്യയ്ക്ക് അവസാന 5 വിക്കറ്റുകൾ നഷ്
മായത്. 6.2 ോവറിൽ 1 മെയ്ഡനുൾപ്പെടെ 19 റൺസ് നൽകിയാണ് മേഗൻ 5 വിക്കറ്റ് വീഴ്‌ത്തിയത്.
മറുപടിക്കിറങ്ങിയ ഓ
സീസിന് ലിച്ച് ഫീൽഡും (35),ജോർജിയ വോളും (46) മികച്ച തുടക്കം നൽകി ടീം സ്കോർ 48ൽവച്ച് ലിച്ച് ഫീൽഡിനെ രേണുക സിംഗ് പുറത്താക്കി. തുടർന്ന് ഓസീസിന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരറ്റത്ത് പിടിച്ചു നിന്ന് ജോർജിയ ഓസീസിനെ വിജയതീരത്തെത്തിച്ചു. ഇന്ത്യയ്ക്കായി രേണുക മൂന്നും പ്രിയമിശ്ര രണ്ട് വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |