ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ജയമില്ലാത്ത നാല് മത്സരങ്ങൾക്ക് ശേഷം നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ ഒന്നാം സ്ഥാനത്തുള്ള ലിവറിനെ ന്യൂകാസിൽ സമനലിയിൽ കുരുക്കി.തകർപ്പൻ ജയവുമായി ചെൽസി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ആഴ്‌സനൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി.
സൂപ്പർ സിറ്റി
സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ചത്.ബെർണാഡോ സിൽവ, കെവിൻ ഡി ബ്രുയിനെ, ജെറമി ഡോക്കു എന്നിവരാണ് സിറ്റിയുടെ സ്കോറർമാർ. ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള സിറ്റി നാലാം സ്ഥാനത്താ
ണ്. 22 പോയിന്റുള്ള നോട്ടിംഗ്‌ഹാം ആറാമതും.
ഫൈവ്‌സ്റ്റാർ ചെൽസി
പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ സതാംപ്‌ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തരിപ്പണമാക്കിയാണ് ചെൽസി രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.ദിസാസി, ക്രിസ്റ്റഫർ എൻകുകു, നോനു മാദുയക്,കോൾ പാൽമർ ,ജേഡൻ സാഞ്ചോ എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്.ജോ അരിബോയാണ് സതാംപ്‌ടണിന്റെ ആശ്വാസ ഗോൾ നേടിയത്.39-ാം മിനിട്ടിൽ ജാക്ക് സ്റ്റെഫൻസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സതാംപ്‌ടണ് തിരിച്ചടിയായി. ചെൽസിക്ക് 14 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണുള്ളത്. സതാംപ്‌ടണ് അഞ്ചും.
ലിവറിന് ന്യൂകാസിൽ പൂട്ട്
ലിവർപൂളിനെ സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ ത്രില്ലർ പോരാട്ടത്തിനൊടുവിൽ 3-3നാണ് ന്യൂകാസിൽ യുണൈറ്റഡ് സമനിലയിൽ തളച്ചത്.35-ാം മിനിട്ടിൽ അലക്സാണ്ടർ ഇസാക്കിലൂടെ ന്യൂകാസിൽ ലീഡെടുത്തു.50-ാം മിനിട്ടിൽ കർട്ടിസ് ജോൺസിലൂടെ ലിവർ സമനിലപിടിച്ചു.62-ാം മിനിട്ടിൽ അന്തോണിഗോർഡോനിലൂടെ ആതിഥേയർ വീണ്ടും മുന്നിൽ. എന്നാൽ 68,83 മിനിട്ടുകളിൽ വലകുലുക്കി മുഹമ്മദ് സല ലിവറിനെ 3-2ന് മുന്നിലെത്തിച്ചു.ലിവർ ജയം പ്രതീക്ഷിച്ചിരിക്കെ അവസാന നിമിഷം 90-ാം മിനിട്ടിൽ ഫാബിയൻ ഷാർ ന്യൂകാസിലിന്റെ സമനില ഗോൾ നേടുകയായിരുന്നു.ഒന്നാമതുള്ള ലിവറിന് 35 പോയിന്രാണുള്ളത്. പത്താമതുള്ള ന്യൂകാസിലിന് ഇരുപതും.
ആഴ്‌സനലിന് ജയം
ആഴ്‌സനൽ സ്വന്തം തട്ടകത്തിൽ 2-0ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി.ജുറിൻ ടിംബറും വില്യം സാലിബയുമാണ് സ്കോറർമാർ. ജയിച്ചെങ്കിലും മൂന്നാം സ്ഥാനത്തായ ആഴ്‌സനലിന് ചെൽസിക്കൊപ്പം 28 പോയിന്റാണുള്ളത്.ഗോൾ ശരാശരിയിൽ ചെൽസിക്കാണ് മുൻതൂക്കം. യുണൈറ്റഡ് 19 പോയിന്റുമായി 11-ാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |