രാജ്കോട്ട്: സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മേഘാലയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ 28 പന്തിൽ സെഞ്ച്വറി തികച്ച നിലവിലെ ഇന്ത്യൻ ട്വന്റി-20 ടീംഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ പഞ്ചാബിന് 7 വിക്കറ്റിന്റെ ജയം. സ്കോർ: മേഘാലയ 142/7, പഞ്ചാബ143/3.
അഭിഷേക് 29 പന്തിൽ 106 റൺസുമായി പുറത്താകാതെ നിന്നു, ട്വന്റി-20യിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് അഭിഷേക് സ്വന്തമാക്കിയത്. ട്വന്റി-20യിൽ ഇന്ത്യൻ താരങ്ങളുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറിപ്പട്ടികയിൽ ഗുജറാത്തിന്റെ ഉർവി പട്ടേലിനൊപ്പം ഒന്നാമതെത്താനും അഭിഷേകിനായി. നേരിട്ട 19 പന്തുകളും അതിർത്തി കടത്തിയ അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് 365.51 ആണ്. 8 ഫോറും 11 സിക്സും താരം നേടി. ബൗളിംഗിലും തിളങ്ങിയ അഭിഷേക് 2 വിക്കറ്റും വീഴ്‌ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |