ചേർത്തല : വഴിയോര ലോട്ടറി കച്ചവടക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുസംഘങ്ങൾ താലൂക്കിൽ വ്യാപകമായി. സമ്മാനാർഹമായ നമ്പരുകൾ ടിക്കറ്റുകളിൽ കൃത്രിമമായി ചേർത്ത് ചെറിയ സമ്മാനത്തുകകൾ ചെറുകിട ലോട്ടറി കച്ചവടക്കാരിൽ നിന്ന് വാങ്ങിയെടുക്കുകയാണ് പതിവ്.
വിദഗ്ദ്ധമായ രീതിയിലാണ് തിരുത്തലുകൾ വരുത്തുന്നതെന്നതിനാൽ അധികൃതരുടെ സൂഷ്മപരിശോധനകളിൽ മാത്രമേ കണ്ടുപിടിക്കാനാകുകയുള്ളൂ. കഴിഞ്ഞ ദിവസം ചേർത്തല - തണ്ണീർമുക്കം റോഡിൽ വാരനാട് കവലക്കു സമീപം ലോട്ടറി ടിക്കറ്റ് വിൽകുന്ന നഗരസഭ എട്ടാംവാർഡിൽ അംബികാസദനത്തിൽ പ്രസാദിന്റെ പക്കൽ നിന്നും 5000രൂപയാണ് തട്ടിയെടുത്തത്.
സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി ഓഫീസിൽ എത്തിച്ചു പരിശോധിച്ചപ്പോൾ മാത്രമാണ് തിരുത്തലുകൾ കണ്ടെത്താനായത്.ഇതു സംബന്ധിച്ചു ചേർത്തല പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |