ഭുവനേശ്വർ : 39-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിന് ഇന്ന് ഒഡിഷ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ തുടക്കമാകും. ഒഡിഷയിലുണ്ടായ ചുഴലിക്കാറ്റിനെത്തുടർന്ന് മാറ്റിവച്ചിരുന്ന മീറ്റാണ് ഇന്ന് തുടങ്ങുന്നത്. 11വരെയാണ് മത്സരങ്ങൾ.
108 പേരാണ് മീറ്റിൽ കേരളത്തിനായി മത്സരിക്കുന്നത്. അത്‌ലറ്റിക് അസോസിയേഷന് സർക്കാർ സഹായമില്ലാത്തതിനാൽ സ്വന്തം നിലയിൽ വിമാനത്തിലും ട്രെയിനിലുമായാണ് താരങ്ങൾ ഒഡിഷയിലെത്തിയത്. ടീം ജഴ്സി മാത്രമാണ് സ്പോർട്സ് കൗൺസിൽ വഴി കേരള ടീമിന് ലഭിച്ചത്.
വർഷങ്ങൾ ജൂനിയർ അത്‌ലറ്റിക്സ് കിരീടം കുത്തകയാക്കി വച്ചിരുന്ന കേരളം കഴിഞ്ഞതവണ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ഇത്തവണ മെച്ചപ്പെട്ട പ്രകടനമാണ് ലക്ഷ്യമിടുന്നത്. ആർ.ജയകുമാർ, കെ.പി.സഫനീത്, എ.ഷംനാർ എന്നിവരാണ് പരിശീലകർ. കെ.ചന്ദ്രശേഖരൻ പിള്ള, സി.കവിത, എം.എഡ്വേഡ് എന്നിവരാണു ടീം മാനേജർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |