കൊച്ചി: നാണയപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് മുഖ്യപലിശ നിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് ധന നയം പ്രഖ്യാപിച്ചു. തുടർച്ചയായ പതിനൊന്നാം തവണയാണ് റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിറുത്തുന്നത്. സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനായി വാണിജ്യ ബാങ്കുകളുടെ കരുതൽ ധന അനുപാതം(സി.ആർ.ആർ) അര ശതമാനം കുറച്ച് നാല് ശതമാനമാക്കുമെന്ന് ഇന്നലെ നയരൂപീകരണ സമിതി യോഗശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇതോടെ വിവിധ വായ്പകളുടെ പലിശഭാരം കുറയാൻ സാദ്ധ്യത മങ്ങി. എന്നാൽ വിപണിയിൽ പണലഭ്യത കൂടുന്നതിനാൽ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ കുറച്ചേക്കും.
വാണിജ്യ ബാങ്കുകൾ നിക്ഷേപങ്ങൾക്ക് ആനുപാതികമായി റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പണമായ കരുതൽ ധന അനുപാതം കുറയുന്നതോടെ 1.16 ലക്ഷം കോടി രൂപ വിപണിയിൽ അധികമെത്തും. കൂടുതൽ വായ്പ നൽകാൻ ബാങ്കുകൾക്ക് ഇതോടെ അവസരമൊരുങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |