ബംഗളുരു : കർണാടകയിലെ വിജയപുരയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാർ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ കൂറ്റൻവാഹനം വഴിയരികിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു, ഈ വാഹനത്തിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |