ഡിജിറ്റൽ വ്യാപാരം,ഇ-ട്രേഡ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള നടപടിക്രമങ്ങൾ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം നടപ്പിലാക്കുന്നു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും,ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും. ഭാവി വെല്ലുവിളികളെ നേരിടാൻ എ.ഐ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും. ബൗധിക സ്വത്തവകാശം,ഐ.പി.ആർ എന്നിവ സംരക്ഷിക്കാനുമുള്ള നടപടികൾ പുതിയ നിയമത്തിലുണ്ടാകും. ഇവ ഐ.ടി,സേവന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
എണ്ണയേതര മേഖലയിൽ കുവൈറ്റിൽ കൂടുതൽ വളർച്ച കൈവരിക്കും. ജി.സി.സി രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച 2025ൽ 1.9 ശതമാനത്തിൽ നിന്നും നാലു ശതമാനമായി ഉയരുമെന്ന് ഓക് സ്ഫോഡിന്റെ ICAEW സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഊർജ്ജം,ഊർജ്ജേതര മേഖലകളിൽ മികച്ച വളർച്ച ദൃശ്യമാകും. സൗദി അറേബ്യ 56.9 ശതമാനം വളർച്ച കൈവരിക്കും. യു.എ.ഇ സമ്പദ് വ്യവസ്ഥ 3.7ൽ നിന്നും 4.5 ശതമാനമായി വർദ്ധിക്കും. ടൂറിസം,വിദേശ നിക്ഷേപം,ഭൗതിക സൗകര്യ വികസനം എന്നിവ കരുത്താർജ്ജിക്കും.
പണപെരുപ്പനിരക്ക് 2024ലെ 2.3ൽ നിന്നും 1.8 ശതമാനമായി കുറയും. അക്കൗണ്ടിംഗ്,കൺസൽട്ടൻസി,ഓഡിറ്റിംഗ്,എൻജിനിയറിംഗ്,ഐ.ടി,ടൂറിസം,ഇന്നോവേഷൻ,ഡിസൈൻ, ക്രീയേറ്റിവിറ്റി,ഭക്ഷ്യ സംസ്കരണം,ടീച്ചിംഗ്,സംരംഭകത്വം,ഹെൽത്ത് ടെക്നോളജി,സുസ്ഥിര വികസനം,നിർമ്മാണം എന്നിവയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഗൾഫ് രാജ്യങ്ങളിലുണ്ടാകുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. മികച്ച സ്കിൽ കൈവരിച്ച അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് 2025ൽ ജി.സി.സി രാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരസങ്ങളുണ്ടാകും. ഫോസിൽ ഇന്ധനങ്ങളുടെ അളവ് കുറച്ച് യു.എൻ കാലാവസ്ഥ ഉച്ചകോടി ലക്ഷ്യമിടുന്ന കാർബണിന്റെ ബഹിർഗമനം കുറയ്ക്കാനുള്ള പദ്ധതികളും,പ്രിസിഷൻ ഫാർമിങ്(കൃത്യത കൃഷി ),അഗ്രി ടെക്നോളജി എന്നിവയും 2025ൽ കരിതാർജ്ജിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |