തിരുവനന്തപുരം; ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 188/2023),വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (കാറ്റഗറി നമ്പർ 312/2023),(കാറ്റഗറി നമ്പർ 287/2023,288/2023,289/2023,290/2023-എൻ.സി.എ) തസ്തികകളിലേക്ക് 9 മുതൽ 23 വരെ തൃശൂർ കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് അക്കാഡമിയിൽ (തൃശൂർ,വിയ്യൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിന് സമീപം) നീന്തൽ പരീക്ഷ നടത്തും. നീന്തൽ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നു തന്നെ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.
സർട്ടിഫിക്കറ്റ്
പരിശോധന
പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ് 2/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 186/2023) തസ്തികയിലേക്ക് 10ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 426/2023) തസ്തികയിലേക്ക് 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 652/2023) തസ്തികയിലേക്ക് 12ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്ക്),(കാറ്റഗറി നമ്പർ 662/2023) തസ്തികയിലേക്ക് 13ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ),(നേരിട്ടും തസ്തികമാറ്റം
മുഖേനയും),(കാറ്റഗറി നമ്പർ 598/2023, 599/2023) തസ്തികയിലേക്ക് 14ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |