മൂവാറ്റുപുഴ: ഭൂമി വിട്ടുനൽകിയ വ്യക്തിക്ക് പണം നൽകാത്തതിന് മൂവാറ്റുപുഴ ആർ.ടി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തിചെയ്തു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ പിറവം ശ്രീനിലയം അജിത്കുമാർ നൽകിയ ഹർജിയെ തുടർന്നാണ് മൂവാറ്റുപുഴ ആർ.ടി.ഒയുടെ വാഹനം ജപ്‌തി ചെയ്യാൻ ഉത്തരവിട്ടത്. കനാലിനുവേണ്ടി പാടം വിട്ടുനൽകിയതിന് പണം ലഭിക്കാതെ വന്നതോടെ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയങ്കിലും സർക്കാർ നടപ്പാക്കിയില്ല. പണം ലഭിക്കാതായതോടെ വിധിനടപ്പാക്കി തരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെ ഇന്നലെ വാഹനം മൂവാറ്റുപുഴ സബ്കോടതി ജപ്തി ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |