ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി(പി.സി.സി) ഘടകത്തെയും ജില്ലാ, ബ്ലോക്ക് യൂണിറ്റുകളെയും പിരിച്ചുവിട്ടു. പാർട്ടിയുടെ ഉത്തർപ്രദേശ് ഘടകം പുനഃസംഘടിപ്പിക്കുന്നതിനും 2027ൽ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നടപടി.
കോൺഗ്രസ് അദ്ധ്യക്ഷന്റെ തീരുമാനം ഉടൻ നിലവിൽ വന്നതായി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഒരുകാലത്ത് ശക്തികേന്ദ്രമായിരുന്ന ഉത്തർ പ്രദേശിൽ പാർട്ടിയെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പുന:സംഘടിപ്പിക്കാനാണ് കമ്മിറ്റികൾ പിരിച്ചുവിട്ടത്.
2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പ്രകടനം നിരാശാജനകമായിരുന്നു. സമാന നീക്കത്തിൽ ഖാർഗെ ഹിമാചൽ പ്രദേശിലും കമ്മിറ്റികൾ പിരിച്ചുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |