# എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റിന്റെ വിശദീകരണം
പാലക്കാട്: ഉപ തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന വിവാദ പരസ്യങ്ങളിൽ
സന്ദീപ് വാര്യരെക്കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് അഭ്യുദയകാംക്ഷികളാണെന്ന് ആർ.ഡി.ഒയ്ക്ക് എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റിന്റെ വിശദീകരണം.. വിവാദ ഭാഗങ്ങൾ അറിയില്ല. ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടുമില്ല. സ്ഥാനാർത്ഥി
ഡോ. പി.സരിന് പങ്കില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയതിന് പിന്നാലെയായിരുന്നു പത്രങ്ങളിൽ വിവാദ പരസ്യം വന്നത്. സന്ദീപ് വാര്യരുടെ പഴയ അഭിപ്രായ പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയുള്ള പത്ര പരസ്യമായിരുന്നു നൽകിയത്. ചില പ്രത്യേക പത്രങ്ങൾ മാത്രം പരസ്യത്തിനായി തിരഞ്ഞെടുത്തതാണ് വിവാദമായത്. അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയത് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നു. എം.സി.എം.സി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയതെന്നായിരുന്നു പരാതി. പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമായിരുന്നു പരസ്യം നൽകേണ്ടത് .പരാതിയുടെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റിനോട് വിശദീകരണം തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |