തിരുവനന്തപുരം: വൈദ്യുതി നിരക്ക് വീണ്ടും വർദ്ധിപ്പിച്ച സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോർഡിന് ഉണ്ടാക്കിയ ബാദ്ധ്യതയാണ് നിരക്ക് വർദ്ധനവിലൂടെ ജനങ്ങൾക്കു മേൽ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കാൻ സർക്കാർ അടിയന്തരമായി തയാറാകണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോർഡിനുണ്ടായ അധിക ബാദ്ധ്യതയ്ക്ക് പ്രധാന കാരണം. പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. അഴിമതി സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |