തൃശൂർ: ഒല്ലൂർ സി.ഐയെയും പൊലീസുകാരനെയും കുത്തിയ സംഘത്തിൽപെട്ട രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത ഇവരെ കോടതിയിൽ ഹാജരാക്കി. പൊലീസുകാരെ കുത്തിയ കാപ്പ കേസിലെ പ്രതി അനന്തുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഒല്ലൂർ എസ്.എച്ച്.ഒ ടി.പി.ഹർഷാദ്, സി.പി.ഒ വിപിൻദാസ് എന്നിവർക്കാണ് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |