മനില: ഫിലിപ്പീൻസിൽ വംശനാശ ഭീഷണി നേരിടുന്ന കടലാമയെ പാകംചെയ്ത് കഴിച്ച 3 പേർക്ക് ദാരുണാന്ത്യം. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച മഗിൻഡാനാവോ ഡെൽ നോർട്ടെ പ്രവിശ്യയിലെ ഒരു തീരദേശ പട്ടണത്തിലായിരുന്നു സംഭവം.
ടെഡുറേ വിഭാഗക്കാരാണ് കടലാമയെ ഭക്ഷിച്ചത്. കടലാമയുടെ മാംസം കൊണ്ട് സ്റ്റൂ തയ്യാറാക്കി കഴിച്ച ഇവർക്ക് കടുത്ത ഛർദ്ദിയും വയറിളക്കവും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. വിഭവം കഴിച്ച ഏതാനും നായകളും പൂച്ചകളും കോഴികളും ചത്തു.
ആമയുടെ ശരീരത്തിലെ വിഷവസ്തുവാണ് മരണത്തിന് കാരണം. വിഷാംശം അടങ്ങിയ ഒരുതരം ആൽഗേ ആമകൾ കഴിക്കുന്നതാകാം ഇതിന് പിന്നിലെന്ന് കരുതുന്നു. ഫിലിപ്പീൻസിലെ നിയമപ്രകാരം കടലാമയെ വേട്ടയാടുന്നതും ഭക്ഷിക്കുന്നതും കുറ്റകരമാണ്. 2013ൽ ഈസ്റ്റേൺ സമർ പ്രവിശ്യയിൽ കടലാമയെ ഭക്ഷിച്ച 4 പേർ മരിച്ചിരുന്നു. 68 പേരെയാണ് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |