കൊച്ചി: ആലുവ എടയാറിൽ ടോറസ് ലോറി ചരിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ മുളവൂർ പേഴയ്‌ക്കപ്പിള്ളി നടൻ ജനവീട്ടിൽ അജു മോഹനാണ് (38) മരിച്ചത്. ക്രഷറിൽ ലോഡ് കയറ്റുന്നതിനിടെ ആയിരുന്നു അപകടം.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. ലോഡ് കയറ്റുന്നതിനിടെ ലോറി ചരിഞ്ഞു. അജു മോഹൻ അതിനടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജുവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |