തളിപ്പറമ്പ്: കണ്ണൂർ സർവകലാശാല കായികമേള മാങ്ങാട്ടുപറമ്പ് സർവകലാ സ്റ്റേഡിയത്തിൽ തുടങ്ങി. ആദ്യദിനം പൂർത്തിയായപ്പോൾ പുരുഷവിഭാഗത്തിൽ കണ്ണൂർ എസ്.എൻ. കോളേജും വനിതാവിഭാഗത്തിൽ പയ്യന്നൂർ കോളേജും മുന്നിലാണ്. പുരുഷ വിഭാഗത്തിൽ എസ്.എൻ. കോളേജിന് 41 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പയ്യന്നൂരിന് പതിനെട്ടും മൂന്നാമതുള്ള തലശ്ശേരി ബ്രണ്ണന് 11 പോയിന്റുമാണുള്ളത്.
വനിതാ വിഭാഗത്തിൽ പയ്യന്നൂരിന് 26 പോയിന്റ് ലഭിച്ചു. തലശ്ശേരി ബ്രണ്ണൻ 25 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. ഏഴ് പോയന്റുമായി നേടി മാങ്ങാട്ടു പറമ്പ് സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷനാണ് മൂന്നാമത്.
ഇന്നലെ രാവിലെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.കെ.കെ.സാജു ഉദ്ഘാടനം ചെയ്തു. സർവകലാശാല സിൻഡിക്കേറ്റംഗം എ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജിനോജേക്കബ് കായിക പ്രതിജ്ഞ ചൊല്ലി. ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ ഇൻ ചാർജ് ജോ ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി വി.എ.വിൽസൻ, ആർ.അനിൽ എന്നിവർ സംസാരിച്ചു.മേള ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |