മുംബയ് : ‘ബറോഡ മഹിളാ സ്വാവലംബൻ‘, ‘ബറോഡ സ്മാർട്ട് ഒഡി’ എന്നീ പുതിയ പദ്ധതികളിലൂടെ എംഎസ്എംഇകൾക്കുള്ള വായ്പ വർദ്ധിപ്പിച്ച് ബാങ്ക് ഒഫ് ബറോഡ. വനിതാസംരംഭകർക്ക് ലോൺ നൽകുന്ന പദ്ധതിയാണ് ‘ബറോഡ മഹിളാ സ്വാവലംബൻ‘. ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തവർക്ക് ദ്രുത ഹ്രസ്വകാല പ്രവർത്തന മൂലധന ധനസഹായം നൽകുന്ന നൂതന ഡിജിറ്റൽ ഓവർഡ്രാഫ്റ്റ് സൗകര്യമാണ് ബറോഡ സ്മാർട്ട് ഒഡി. എംഎസ്എംഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ)ക്ക് ധനസഹായം സുഗമമാക്കാനുള്ള സർക്കാരിന്റെ തീരുമാനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. എംഎസ്എംഇകളുടെ സാമ്പത്തിക ആവശ്യങ്ങൾ, സ്ത്രീകളുടെ സംരംഭങ്ങൾ, യുവാക്കൾ ആരംഭിക്കുന്ന ബിസിനസുകളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളിൽ ബാങ്ക് ഒഫ് ബറോഡ് പ്രതിജ്ഞാബദ്ധരാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ലാൽ സിംഗ് പറഞ്ഞു. ബറോഡ മഹിളാ സ്വാവലംബൻ മുഖേന വനിതകൾക്ക് 20 ലക്ഷം മുതൽ 7.5 കോടി രൂപ വരെ വായ്പയായി ലഭിക്കും. സംരംഭകരായ ബാങ്ക് ഉപഭോക്താക്കൾക്ക് അരലക്ഷം മുതൽ 25 ലക്ഷം വരെ ഓവർഡ്രാഫ്റ്റ് നൽകുന്ന പദ്ധതിയാണ് ബറോഡ സ്മാർട്ട് ഒഡി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |