തിരുവനന്തപുരം: ഫോറൻസിക്, രസതന്ത്ര, ബയോകെമിസ്ട്രി മേഖലകളിലെ ബിരുദ ബിരുദാനന്തര ഗവേഷണ വിദ്യാർഥികൾക്ക് തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ടോക്സിക്കോളജി, സീറോളജി, എക്സൈസ്, നാർക്കോട്ടിക്സ്, ജനറൽ കെമിസ്ട്രി വിഭാഗങ്ങളിലാണ് 3 മാസത്തെ ഇന്റേൺഷിപ്പ്. 10 മുതൽ 25 വരെ കേരളാ നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.knowledgemission.kerala.gov.in, www.celd.kerala.gov.in. ഇമെയിൽ: celdtvm@gmail.com, ഫോൺ: 0471 2461568.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |