ഡോ.ടി.പി. സേതുമാധവൻ
നാഷണൽ മെഡിക്കൽ കമ്മീഷൻ 2025-ലെ നീറ്റ് പി.ജി തീയതി പ്രഖ്യാപിച്ചു. 2025 ജൂൺ 15ന് പരീക്ഷ. 2025 ജൂലായ് 31നുള്ളിൽ ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. 2024-25 വർഷത്തെ നീറ്റ് പി.ജി മെഡിക്കൽ കൗൺസിലിംഗ് നടക്കുകയാണ്. ജനുവരി അവസാനത്തോടെ നാലു റൗണ്ട് കൗൺസിലിഗും പ്രവേശന നടപടികളും പൂർത്തിയാകും. ഈ വർഷത്തെ പ്രവേശന നടപടികളിൽ മുൻ വർഷത്തെ അപേക്ഷിച്ചു 2മാസത്തെ കാലതാമസം വന്നിട്ടുണ്ട്. അടുത്ത വർഷം പരീക്ഷ നേരത്തെ നടക്കുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനപ്പെടും. താല്പര്യമുള്ള മേഖലയിൽ പ്രവേശനം ലഭിക്കാത്തവർക്ക് 6 മാസം തയ്യാറെടുപ്പ് നടത്തി പരീക്ഷ റിപ്പീറ്റ് ചെയ്ത് റാങ്ക് നിലവാരം മെച്ചപ്പെടുത്താൻ അവസരം ലഭിക്കും.
1. രണ്ടാം റൗണ്ടിൽ പി.ജി സീറ്റുകളേറെ
2024-25ലെ രണ്ടാം റൗണ്ട് മെഡിക്കൽ കൗൺസിലിംഗിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ പി.ജി സീറ്റുകൾ രാജ്യത്തെ മെഡിക്കൽ കോളേജുകളിലുണ്ട്. പുതുക്കിയ സീറ്റ് മാട്രിക്‌സ് പ്രകാരം 14703 പി.ജി സീറ്റുകൾ ഇനിയും നികത്താനുണ്ട്. ഇതിൽ പുതുതായി അനുവദിച്ച 374 സീറ്റുകളും ഉൾപ്പെടുന്നു. അതിനാൽ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നടത്തുന്ന രണ്ടാം റൗണ്ട് അലോട്ട്‌മെന്റിൽ യോഗ്യതയ്ക്കനുസരിച്ച് താല്പര്യമുള്ള സ്‌പെഷ്യലൈസേഷനുകൾ ലഭിക്കാനുള്ള സാദ്ധ്യതയേറെയാണ്. ഡിസംബർ 9വരെ ഓപ്ഷൻ നൽകാം. 12ന് ഫലം പ്രസിദ്ധീകരിക്കും. 13 - 20നുള്ളിൽ അഡ്മിഷൻ ലഭിച്ച കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം.
2. ഐ.ഐ.എം മുംബൈയിൽ എക്‌സിക്യൂട്ടീവ് എംബിഎ
ഐ.ഐ.എം മുംബൈയിൽ രണ്ടു വർഷ എക്‌സിക്യൂട്ടീവ് എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഹൈബ്രിഡ് മോഡിലാണ് പ്രോഗ്രാം ഓഫർ ചെയ്യുന്നത്. 15 ലക്ഷം രൂപയാണ് ഫീസ്. 31 കോഴ്‌സുകളുണ്ടാകും. ഇതിൽ 15 എണ്ണം ഇലക്ടീവ് കോഴ്‌സുകളാണ്. ബിരുദം 50 ശതമാനം മാർക്കോടെ പൂർത്തിയാക്കി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അഞ്ചു വർഷത്തിനുള്ളിൽ CAT/IMAT/ GMAT/GRE സ്‌കോറുകൾ പ്രവേശനത്തിന് പരിഗണിക്കും. ഐ.ഐ.എം മുംബൈയുടെ പ്രത്യേക പ്രവേശന പരീക്ഷയുമുണ്ട് (IMAT). അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബർ 20. www.iimmumbai.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |