തിരുവനന്തപുരം: സി.പി.എം വിട്ടുവന്ന ബിപിൻ സി ബാബുവിനെയും മധു മുല്ലശ്ശേരിയെയും ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് മധു മുല്ലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബി.ജെ.പിയിൽ ചേർന്നത്. കെ സുരേന്ദ്രനാണ് അംഗത്വം നൽകിയത്. തിരുവനന്തപുരം മംഗലപുരത്തെ സി.പി.എം നേതാവായ മധു മുല്ലശ്ശേരിയെ മൂന്നാമതും ഏരിയ സെക്രട്ടറിയാവാൻ പാർട്ടി നേതൃത്വം അനുവദിച്ചിരുന്നില്ല. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. സി.പി.എം ആലപ്പുഴ ഏരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിൻ സി ബാബു നവംബർ 30നാണ് ബി.ജെ.പിയിൽ ചേർന്നത്. ആലപ്പുഴയിലെ പ്രമുഖ നേതാക്കളിലൊരാളാണ് ബിപിൻ. ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിട്ടത്. ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് അംഗ്വതം നൽകി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |