കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (കാറ്റഗറി നമ്പർ 69/2023-എൽ.സി./എ.ഐ.) തസ്തികയിലേക്ക് 11 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നമ്പർ 125/2023)
തസ്തികയുടെ രണ്ടാംഘട്ട അഭിമുഖം 12 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ
നടത്തും.
വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
(അറബിക്)- എൽ.പി.എസ്. (പട്ടികജാതി, പട്ടികവർഗ്ഗം , ഒ.ബി.സി.) (കാറ്റഗറി നമ്പർ 217/2023, 220/2023, 768/2022) തസ്തികയിലേക്ക് 12 ന് രാവിലെ 8 ന് പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും
അഭിമുഖവും നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (ഫിസിക്കൽ ഇൻസ്ട്രക്ടർ) (ഗവ.പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 405/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 12 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ)
(കാറ്റഗറി നമ്പർ 406/2022) തസ്തികയിലേക്ക് 12 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ
അഭിമുഖം നടത്തും.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 483/2022)
തസ്തികയിലേക്ക് 12 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. ആസ്ഥാന
ഓഫീസിൽ അഭിമുഖം നടത്തും.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഫിസിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 602/2023) തസ്തികയിലേക്ക് 12 ന് രാവിലെ 10 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (വനിത) (മുസ്ലീം) (കാറ്റഗറി നമ്പർ 203/2023)
തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലാത്തവർക്ക് 12 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |