തിരുവനന്തപുരം: സുസ്ഥിര വന്യജീവി വിനോദസഞ്ചാര മേഖലയിലെ നൂതന പദ്ധതികൾക്കുള്ള ടി.ഒ.എഫ് ടൈഗേർസിന്റെ സാംഗ്ച്വറി ഏഷ്യ പുരസ്കാരം കേരള ടൂറിസത്തിന്. ന്യൂഡൽഹി ബിക്കാനീർ ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി. വന്യജീവി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരിരക്ഷ, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം എന്നീ ഘടകങ്ങളാണ് ഈ നേട്ടത്തിനു അർഹമാക്കിയത്. കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ ടൂറിസം രീതികൾ വികസിപ്പിക്കാനും പ്രചരിപ്പിക്കാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |