പാലക്കാട്: വൈദ്യുതി നിരക്ക് വർദ്ധനവിൽ അഴിമതി ആരോപിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി. അദാനിയുമായി ദീർഘകാല കരാറില്ല,ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. കേരളത്തിലെ നിരക്ക് വർദ്ധനവ് പൊതുവിൽ കുറവാണെന്നും കർണാടകയിൽ 67 പൈസയാണ് ഈ വർഷം യൂണിറ്റിന് വർദ്ധിച്ചതെന്നും മന്ത്രി പാലക്കാട്ട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
നിരക്ക് വർദ്ധനയിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. പവർക്കട്ട് ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നത്. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ കെ.എസ്.ഇ.ബിയോ അല്ല. കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിരക്ക് വർദ്ധനയിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി അടുത്തവർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വർദ്ധനവ് ഒഴിവാക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |