വേൾഡ് സെന്റോസ (സിംഗപ്പൂർ) : ഇന്ത്യൻ സെൻസേഷൻ ഡി. ഗുകേഷും നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ് മാസ്റ്ററുമായ ഡിംഗ് ലിറനും മുഖാമുഖം വരുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ പത്താം ഗെയിമും സമനിലയിൽ അവസാനിച്ചു. 36-ാം നീക്കത്തിലാണ് ഇരുവരും സമനിലയ്‌ക്ക് കൈകൊടുത്തത്. ഇരുവർക്കും അഞ്ച് പോയിന്റ് വീതമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ എട്ടാമത്തേയും തുടർച്ചയായ ഏഴാമത്തേയും സമനിലയാണിത്. ഇന്നലെ ലിറനാണ് വെള്ളക്കരുക്കളുമായി കളിച്ചത്.
പതിനൊന്നാം ഗെയിം ഇന്ന് നടക്കും. ഗുകേഷാകും വെള്ളക്കരുക്കളുമായി കളിക്കുക.
ലൈവ്- ചെസ് 24 ഇന്ത്യ, ചെസ് ബേസ് ഇന്ത്യ യൂട്യൂബ് ചാനലുകളിൽ ഉച്ചയ്ക്ക് 2.30 മുതൽ
നോ ട്വിസ്‌റ്റ്
പത്താം ഗെയിം ട്വിസ്റ്റുകളോ വലിയ സംഭവങ്ങളോ ഇല്ലാതെ സമാധാനപരമായി അവസാനിച്ചു. ഡിംഗ് ലിറൻ ഡി4 പോൺ രാജ്ഞിയുടെ മുന്നിലുള്ല കാലാൾ രണ്ട് കളം തള്ളിയപ്പോൾ ഗുകേഷ് എൻ.എഫ്.6 കുതിരയെയാണ് ഇറക്കിയത്. ലണ്ടൻ സിസ്റ്റം എന്ന ഓപ്പണിംഗിലാണ് മത്സരം പുരോഗമിച്ചത്. എക്‌സ്ചേഞ്ചുകളായിരുന്നു ഗെയിമിലെ പ്രത്യേകത. ഏഴാം നീക്കത്തിൽ ഗുികേഷ് കിംഗ് സൈഡ് കാസ്ലിംഗ് ചെയ്തു. എട്ടാം നീക്കത്തിൽ ലിറനും കാസ്ലിംഗ് ചെയ്ത് അദ്ദേഹത്തിന്റെ ഭാഗം സുരക്ഷിതമാക്കി.പിന്നേ തുടരെ തുടരേ ഇരുവരും കരുക്കൾ വെട്ടിമാറ്റി. പ്രധാനികളായ ക്യൂൻ റൂക്ക് എല്ലാം പരസ്പരം വെട്ടിമാറ്റി. അവസാനം ഇരുവർക്കും പ്രധാന കരുക്കളൊന്നും ഇല്ലാതായി. സെയിം കളർ ബിഷപ്പും ( വെള്ള) 6 വീതം കാലാളുകളും മാത്രമായി ഇരുവർക്കും. ഈ നിലയിൽ തുടർന്ന് മുന്നോട്ട് പോയാൽ എന്തെങ്കിലും ഫലമുണ്ടാകാനുള്ള സാധ്യത കുറവായിരുന്നു. അതിനാലാണ് 36-ാം നീക്കത്തിൽ ഇരുവരും സമനിലയ്ക്ക് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |